ഇന്നു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വായിച്ചു (ഫേസ്ബുക്ക് ഒരു ചിന്ന വിജ്ഞാനകോശമാണ്). ഞാനിതു വരെ കേട്ടിട്ടു കൂടിയില്ലാത്തത്..
അതിപ്രകാരമായിരുന്നു.
മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതായി ഭാഗവതത്തിൽ എവിടെയും പറയുന്നില്ല. 'സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഒരു സ്ഥലത്തേക്കയക്കുന്നു' എന്നാണത്രെ പറയുന്നത്.
വാമനാവതാരത്തിനു ശേഷമാണ് പരശുരാമൻ അവതാരം വരുന്നത്. പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം സൃഷ്ടിച്ചത് എന്ന് വിശ്വാസം (അല്ലെങ്കിലും വിശ്വാസത്തിനു എന്തും ആകാമല്ലോ).
അപ്പോൾ മഹാബലിയും കേരളവുമായി എന്തു ബന്ധം?
എന്തിനു മഹാബലി കേരളത്തിൽ ഓണത്തിനു വരണം?
അദ്ദേഹം നർമ്മദാ തീരത്ത് ഒരു യാഗം നടത്തിയതായി പറയുന്നുണ്ടത്രെ..
കംബ്ലീറ്റ് കൺഫിയൂഷൻ ആയില്ലേ?
എനിക്കും ആയി. അല്ലെങ്കിലും മഹാബലി എന്ന പേരു കേട്ടപ്പോൾ പണ്ടു മുതലെ എനിക്ക് ആ സംശയമുണ്ടായിരുന്നു. അതു ഒരു മലയാളിയുടെ പേരാവാൻ ഒരു സാധ്യതയുമില്ല!
(ബാഹുബലി എന്നൊക്കെ കേട്ടിട്ടുണ്ട്)
അപ്പോഴാണ് ഒരു മിന്നൽ ചിന്ത വന്നത്.
വാമനൻ പറഞ്ഞത് ഒരിക്കൽ കൂടി വായിച്ചു നോക്കുക..
സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഒരിടം - അതു കേരളമല്ലാതെ ഏതിടം?.
അങ്ങനെ കേരളം സൃഷ്ടിക്കാൻ മഹാവിഷ്ണു ഒരു അവതാരം തന്നെ എടുത്തു!. (ഇങ്ങനെയാണ് കെട്ടുകഥകൾ ഉണ്ടാവുന്നത്. വളരെ എളുപ്പമാണത്. കുറച്ച് ഭാവനയും കുറച്ച് നുണയും സമാസമം ചേർത്താൽ മതി. സംഗതി തയ്യാർ). അതു കൊണ്ടാണൊ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നു നമ്മൾ തന്നെ പറയുന്നത്? (വാസ്തവവിരുദ്ധമാണെങ്കിലും!).
'GOD's own country' എന്നു വിശേഷിപ്പിക്കാവുന്ന, വിശേഷിപ്പിക്കപ്പെട്ട ഒരു രാജ്യമേയുള്ളൂ - അതു ന്യൂസീലാന്റാണ്!. കളി പറയുന്നതല്ല. സംശയമുള്ളവർ വിക്കീ പീഡിയ എടുത്തു നോക്കു!.
നമ്മുടെ കേരളാ ടൂറിസം ബോർഡ് ന്യൂസീലാന്റിന്റെ 'സ്ലോഗൻ' മോഷ്ടിച്ചതാണ്!
സ്വന്തമായി ഒരു സ്ലോഗൻ പോലും ഉണ്ടാക്കാൻ കഴിയാത്ത മലയാളി. അല്ലേ?. പക്ഷെ അതാണ് വാസ്തവം..
മഹാബലി എല്ലാ വർഷവും വരുന്നത് എന്തിനാ?.
സിമ്പിൾ. ഈ വർഷമെങ്കിലും ഇവന്മാർ നാന്നായോ എന്നു നോക്കാനായിരിക്കും ;)
ഇനി നാളെ..

No comments:
Post a Comment