Thursday, 26 September 2013

ആണവം

മിനിയാന്ന് എഴുതിയതേയുള്ളൂ. കേരളത്തിൽ ആണവനിലയത്തിന്റെ കുറവും കൂടിയേ ഉള്ളൂ എന്ന്. ഇന്ന് ഇതാ പത്രത്തിൽ കിടക്കുന്നു. അമേരിക്കൻ സഹകരണത്തോടു കൂടി ആണവനിലയങ്ങൾ സ്ഥാപിക്കാൻ അനുമതി. എന്തേലും 'കൈപ്പിഴ' പറ്റിയാൽ (എവിടെ പറ്റാൻ?) നഷ്ടപരിഹാര കണക്കിന്റെ കാര്യത്തിൽ മാത്രമെ അൽപ്പം സംശയമുള്ളൂ..അതു വേണോ വേണ്ടയോ എന്നൊക്കെ ഞമ്മള്‌ ആലോചിച്ച്‌ ഉടമ്പടിയിൽ ചേർക്കും. ആ ഒരു കാര്യത്തിൽ മാത്രമായിരുന്നു അൽപ്പം പ്രശ്നം. ഇപ്പോ എല്ലാം ഓക്കെ!

അപ്പോ എവിടാ ഈ 'നിലയം' വരുന്നത്‌? - ലങ്ങ്‌ ഗുജറാത്തിൽ! (പാക്കിസ്ഥാൻകാർക്ക്‌ സൗകര്യമായി. ഇനി അണുബോംബ്‌ ഉണ്ടാക്കി കഷ്ടപ്പെടണ്ടല്ലോ!).

ജപ്പാൻകാര്‌ പോലും ഇനി ആണവമേ വേണ്ട എന്നു പറയുമ്പോഴാണ്‌ ഞമ്മള്‌ ഇതും പൊക്കി പിടിച്ചോണ്ട്‌ വരുന്നത്‌!

എത്ര മനോഹരമായ വാർത്തകളാണ്‌ ദിവസവും വരുന്നത്‌. ഈ പോക്ക്‌ പോയാൽ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല.. ഉയർന്ന് ഉയർന്ന്..തെങ്ങിന്റെ മണ്ടേം തകർത്ത്‌..ചിലപ്പോൾ തിരിച്ച്‌ വരില്ലായിരിക്കും..

(ബൈ ദ ബൈ..ഇപ്പോൾ ഒരു ഓൺലൈൻ പത്രത്തിലും ഈ വാർത്ത കാണ്മാനില്ല!. വാർത്ത കാണ്മാനില്ല എന്നും പറഞ്ഞ്‌ ഏതു പത്രത്തിൽ പരസ്യം കൊടുക്കാൻ പറ്റും? )

ഇനി നാളെ..

No comments:

Post a Comment