Monday, 30 September 2013

കറുപ്പും വെളുപ്പും

ഇന്നു ജോലി കഴിഞ്ഞു വന്നു കഴിഞ്ഞ്‌ കുറച്ച്‌ ജോളി ആകാമെന്നു വിചാരിച്ചാണ്‌ 'ഹണീ ബീ' എന്ന സിനിമ കാണാനിരുന്നത്‌.

ഇത്രയും മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നിലവാരം കുറഞ്ഞ തമാശകൾ (?). ഒരോ സംഭാഷണത്തിലും എന്തെങ്കിലും 'ചളു' ചേർക്കണം എന്നു എഴുതിയ മഹാനു നിർബന്ധം ഉണ്ടായിരുന്നതു പോലെ തോന്നി. അഭിനയത്തിനെ പറ്റിയാണേൽ പറയാതിരിക്കുകയാണ്‌ നല്ലത്‌. അതിലെ നായകനെ നായിക കണ്ണിൽ ഇടിക്കുന്ന ഒരു രംഗമുണ്ട്‌. ഒരു സീനിൽ ഇടതു കണ്ണിലാണെങ്കിൽ അടുത്ത സീനിൽ ഇടി കൊണ്ട പാട്‌ വലതു കണ്ണിൽ..വീണ്ടും അടുത്ത സീനിൽ ഇടതു കണ്ണിൽ!. പിന്നെ അറിഞ്ഞു ഈ സിനിമ കേരളത്തിൽ സൂപ്പർ ഹിറ്റാണെന്ന്!. അപ്പോൾ സഹതാപം തോന്നിയത്‌ പ്രേക്ഷകരാണ്‌. ഒരോ ദേശത്തെ ജനതയ്ക്കും അവർക്ക്‌ ചേർന്ന ഭരണാധികാരികളെ കിട്ടും എന്നു കേട്ടിട്ടില്ലേ?. അതു പോലെ അവർക്ക്‌ ചേർന്ന സിനിമകളും കിട്ടും!.

കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി സിനിമയെടുത്തത്‌ പോലെ തോന്നി. ഇതിനു മുൻപും ഇതെ കാര്യം പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സിനിമ നിർമ്മിക്കാൻ എവിടെ നിന്നാണ്‌ ഇവർക്കൊക്കെ പണം ലഭിക്കുന്നത്‌ എന്ന് അന്വേഷിക്കുന്നത്‌ നന്നായിരിക്കും (അന്വേഷിക്കാൻ പറ്റിയ ടീമാ കേരളത്തിലുള്ളത്‌!).

പോക്കറ്റടിക്കാരെ മാത്രമെ ആളുകൾ കൂട്ടം കൂടി തല്ലുകയും തെങ്ങിൽ കെട്ടിയിടുകയും ചെയ്യുള്ളൂ..കോടികൾ മോഷ്ടിച്ചാൽ സ്വീകരണം, കാറ്‌, എഴുന്നെള്ളിക്കാൻ ആളുകൾ..

ഇനി നാളെ..

No comments:

Post a Comment