ഇന്നു തിരുവോണം. ഓർമ്മകളുടെ ഏടുകൾ മറിച്ചു നോക്കി ഞാനിരുന്നു. കഴിഞ്ഞ വർഷത്തെ ഓണം, അതിനും മുൻപത്തേത്, അതിനും മുൻപത്തേത്. അങ്ങനെ അങ്ങനെ പിന്നോട്ടൊരു സഞ്ചാരം.
ഓർക്കാൻ കഴിയാവുന്നിടത്തോളം ഓർത്തെടുത്തു. വായിച്ചു മറന്ന ഒരു പുസ്തകത്തിന്റെ താളുകൾ മറിച്ച് മറിച്ച് മുൻപു കണ്ട ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു സുഖം.
അങ്ങനെ ഞാൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട താളിലെത്തി.
അമ്മയുടെയും അച്ഛന്റേയും നടുവിലിരുന്ന്, ഇലയിൽ ആദ്യത്തെ ഓണസദ്യ ഉണ്ണുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമുള്ള ആ ഒരു പഴയ താൾ. ഒരിക്കൽ ഞാൻ അങ്ങനെ ആയിരുന്നിരിക്കണം. സ്നേഹത്തിന്റെ നടുവിലിരുന്ന് സ്നേഹം കൊണ്ട് ഒരു സദ്യ..ഓർമ്മകൾക്ക് മധുരമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു..
നിങ്ങളും പഴയ താളുകൾ കാണാൻ മറിച്ചു നോക്കു..
ഇനി നാളെ..

പഴയ താളുകൾ മറിക്കുമ്പോൾ കരച്ചിൽ വരുന്നു,,, നഷ്ടങ്ങളോർത്ത്,
ReplyDelete