മനുഷ്യകുലത്തിനു കിട്ടിയ ഏറ്റവും നല്ല സമ്മാനമേത് എന്ന ചോദ്യത്തിനു 'ഉറക്കം' എന്നാരെങ്കിലും ഉത്തരം പറഞ്ഞാൽ അതു തെറ്റെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല!.
അത്ര സുഖമുള്ളതാണുറക്കം. സ്വപ്നങ്ങൾ തികച്ചും സൗജന്യവും!. വ്യത്യസ്തമായ സ്വപ്നങ്ങൾ. ചിലവ ആവർത്തിക്കുന്നു. മറന്നു പോയവരെ ഒരിക്കൽ കൂടി കാണാനുള്ള അവസരം സ്വപ്നങ്ങൾ തരുന്നുണ്ട്.
ദിവാസ്വപ്നമോ രാത്രിസ്വപ്നമോ - ഏതിനാണ് കൂടുതൽ വ്യക്തത?.
ഏതിനേയാണ് 'കൂടുതൽ' സ്വയം നിയന്ത്രിക്കാൻ കഴിയുക?.
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല സ്വപ്നമേതായിരുന്നു?.
ഏറ്റവും ആദ്യം കണ്ട സ്വപ്നം ഓർക്കുന്നുണ്ടോ?.
കുട്ടിക്കാലത്ത് കണ്ടിരുന്ന സ്വപ്നങ്ങളും ഇപ്പോൾ കാണുന്ന സ്വപ്നങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടോ?.
ഏതെങ്കിലും സ്വപ്നം ആവർത്തിച്ചു കണ്ടിട്ടുണ്ടോ?.
ആരാണ് ഏറ്റവും കൂടുതൽ തവണ സ്വപ്നത്തിൽ വന്നിട്ടുള്ളത്?.
ഇതിനെക്കുറിച്ചൊക്കെ കുറച്ച് മുൻപോർത്തു..
കാരണം?
നല്ല ക്ഷീണമുണ്ടായിരുന്നത് കാരണം കുറച്ചൊന്നു മയങ്ങി..അപ്പോൾ ഒരു അതിശയമുണ്ടായി.
രണ്ടു ദിവസം മുൻപ് കണ്ട ഒരു സ്വപ്നത്തിന്റെ ബാക്കി ഭാഗം കാണാൻ കഴിഞ്ഞു!. ആദ്യഭാഗത്തെ കുറിച്ച് അവ്യക്തമായി ഓർക്കുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷെ ബാക്കി ഭാഗം ഇന്നു കണ്ടപ്പോൾ ആദ്യ ഭാഗം മുഴുവനായി ഓർത്തെടുക്കാൻ കഴിഞ്ഞു - അതും സ്വപ്നത്തിൽ തന്നെ!.
ഇതു പോലുള്ള അതിശയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.
ആരാണ് എന്റെ സ്വപ്നങ്ങൾ ഓർത്തു വെച്ച് അതിന്റെ തുടർച്ച എന്നെ കാണിച്ചു തരുന്നത്?!. അതും ഞാൻ ഒട്ടും തന്നെ ഓർത്തു വെയ്ക്കാത്ത ഒരു പകുതി സ്വപ്നത്തെ?.. ചിലപ്പോൾ തോന്നാറുണ്ട്.. ഞാൻ 'ഏകനല്ലെന്ന്'.. എന്റെയുള്ളിൽ ഞാൻ മാത്രമാവില്ലെന്ന്!..ചുരുക്കത്തിൽ ഞാൻ എന്നെ തന്നെ അധികം മനസ്സിലാക്കിയിട്ടില്ലെന്ന്!.. പിന്നെങ്ങനെയാണ് എനിക്ക് മറ്റൊരാളെ മനസ്സിലാക്കാൻ കഴിയുക?!
എന്തായാലും സ്വപ്നങ്ങളെ കുറിച്ച് നിങ്ങളും ചിന്തിക്കൂ..
ഉറക്കവും ഒരു ആഘോഷമാക്കാവുന്നതേയുള്ളൂ.. :)
ഏറ്റവും നന്നായി ഉറക്കം വരുന്നിരുന്നത് സ്കൂളിൽ പഠിക്കുന്ന സമയം, ഉച്ചകഴിഞ്ഞ് ഏറ്റവും പിൻവരിയിലെ തടി ഡെസ്ക്കിൽ തലചായ്ക്കുമ്പോഴായിരുന്നു!.
ഇനി നാളെ..

ReplyDeleteഉറക്കവും ഒരു ആഘോഷമാക്കാവുന്നതേയുള്ളൂ.. :)
കൊള്ളാം . സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഒന്നും നടക്കില്ല