ഒരു രാജ്യത്തിലുള്ളവരെ നന്നായി മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അവരോടൊപ്പം കുറച്ച് നാൾ കഴിയുക എന്നതാണ്. ന്യൂസീലാന്റിൽ വന്ന ആദ്യ നാളുകളിൽ ഒരു കിവി വനിതയുടെ കൂടെ ആയിരുന്നു താമസം (paying guest). അവിവാഹിതയായ ഒരു മധ്യവസ്ക. അവർ ഒരു ഗവൺമന്റ് ഉദ്യോഗസ്ഥയായിരുന്നു (ഇപ്പോൾ റിട്ടയർ ചെയ്തു). നല്ല ഉയരവും സദാ പ്രസന്നവദനയുമായ ഒരു സ്ത്രീ. അവരുടെ ജീവിത രീതികൾ കണ്ടപ്പോഴാണ് ഒരു ശരാശരി കിവിയുടെ ജീവിത രീതികൾ എന്തൊക്കെയാണെന്നു മനസ്സിലായത്.
ഒഴിവു വേളകൾ അവർ സമയം ചിലവഴിച്ചിരുന്നത് ചിത്രം വരച്ചും, കളിമ്മൺ രൂപങ്ങൾ നിർമ്മിച്ചും, ചില പ്രത്യേകതരം പാത്രങ്ങൾ നിർമ്മിച്ചുമായിരുന്നു. അവരുടെ സൃഷ്ടികളുടെ പ്രദർശനങ്ങൾ ഓൿലന്റിൽ പലയിടത്തായി നടത്തിയിട്ടുമുണ്ട്. അവർക്ക് ഒരു നല്ല പുസ്തക ശേഖരമുണ്ട് (ഇവിടുള്ളവരുടെ വായനയെ പറ്റി പിന്നൊരിക്കൽ പറയാം). കിവി സാഹിത്യം, അവരുടെ സാഹിത്യത്തോടുള്ള താത്പര്യം ഇതൊക്കെ അറിയാൻ ഞാൻ ഇടയ്ക്കിടെ അവരോട് സംസാരിക്കുമായിരുന്നു. അവരുടെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒരു പുസ്തകം എന്റെ ശ്രദ്ധ ആകർഷിച്ചു. പുസ്തകത്തിന്റെ തലക്കെട്ടും എഴുതിയ ആളുടെ പേരും ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല. പക്ഷെ അതു ഏകദേശം ഇപ്രകാരമായിരുന്നു - 'എങ്ങനെ നിങ്ങളുടെ സർഗ്ഗശക്തി വർദ്ധിപ്പിക്കാം?'. സർഗ്ഗശക്തി വർദ്ധിപ്പിക്കുന്നതിനേക്കുറിച്ചും പുസ്തകങ്ങൾ ലഭ്യമാണ് എന്നതൊരു പുതിയ അറിവായിരുന്നു. സർസ്സശക്തി ജന്മനാ കിട്ടിയാൽ മാത്രം പോര, അതു വേണ്ടവിധം വളർത്തിക്കൊണ്ടു വരികയും വേണം. വേണ്ട 'പോഷകം' സമയാസമയം കൊടുക്കുകയും വേണം എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സമയാസമയം കൊടുക്കേണ്ട 'പോഷകത്തെ' കുറിച്ചുള്ള ഏകദേശ അറിവ് പകരാൻ സഹായിക്കുന്ന ഒരു പുസ്തകമായിരുന്നു അത്. അതിൽ കണ്ടത് ചില അഭ്യാസങ്ങളെ കുറിച്ചുള്ള ചില വിവരണങ്ങളായിരുന്നു. ചില ചിത്രങ്ങൾ..ചില വാക്കുകൾ..ചില പ്രത്യേക ക്രമത്തിൽ വരുന്ന വാക്കുകൾ ഉപയോഗിച്ച് ചില വാചകങ്ങൾ എഴുതുക, ചില ചിത്രങ്ങളുടെ ഭാഗങ്ങൾ ചേർത്ത് മറ്റൊരു ചിത്രമ ഉണ്ടാക്കുക..അങ്ങനെ പലതും!. ചുരുക്കത്തിൽ ഒരു 'ബ്രയിൻ എക്സർസൈസ്' !
ഇതൊക്കെ ചെയ്താൽ സർഗ്ഗശക്തി എങ്ങനെ കൂടുമെന്നും, സർഗ്ഗശക്തി എങ്ങനെ അളന്നു നോക്കും എന്നൊക്കെ എനിക്കു സംശയമായി (സംശയം ഒരു രോഗമല്ലെന്നു തോന്നുന്നു!).
ഇന്ന് എന്തു കൊണ്ടോ ഇതൊക്കെ വെറുതെ ഓർക്കാനിട വന്നു. അപ്പോൾ മറ്റൊരു ഏണി ഇറങ്ങി വന്നു. അതിൽ കയറി പോയപ്പോഴാണ് പണ്ടു എവിടെയോ വായിച്ച ചില കാര്യങ്ങൾ ഓർമ്മ വന്നത്. അതു ഇതൊക്കെയാണ്.. നമ്മുടെ മസ്തിഷക്കത്തിന്റെ കഴിവിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ. അതും നേരാം വിധം ഉപയോഗിക്കുന്നില്ല! (അതിലാർക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല). മസ്തിഷ്ക്കത്തിനു 'പണി' കൊടുത്തു കൊണ്ടേയിരുന്നാൽ ഓർമ്മശക്തിക്കും ചിന്താശക്തിക്കും ഗണ്യമായ ചില പുരോഗതികളുണ്ടാവും. ഉദാഹരണത്തിന് - ഇടതു കൈ കൊണ്ട് എഴുതാൻ ശ്രമിക്കുക, കുളിക്കുമ്പോൾ വലതു കൈ കൊണ്ടാണ് നിങ്ങൾ മഗ്ഗ് ഉപയോഗിക്കുന്നെങ്കിൽ ഇടതു കൈ കൊണ്ട് ശ്രമിച്ചു നോക്കുക. നിങ്ങളുടെ സ്വന്തം ശരീര ഭാഗങ്ങൾ പോലും നിങ്ങൾ എത്രത്തോളം കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഒരു ഞെട്ടലോടെ നിങ്ങൾ മനസ്സിലാക്കും (പിന്നെയാ ബ്രെയിൻ).. ഷർട്ടിടുമ്പോൾ ഇടതു കൈയാണോ ആദ്യം കുപ്പായത്തിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്? എങ്കിൽ വലതു കൈ ആദ്യം പ്രവേശിപ്പിക്കാൻ ശ്രമിച്ചു നോക്കു..
അതു പോലെ പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുക, പുതിയ കളികൾ ശ്രമിച്ചു നോക്കുക..അങ്ങനെ പലതും ഇതു ഓർമ്മ ശക്തി വർദ്ധിപ്പിക്കും എന്നു പറയപ്പെടുന്നു.. പലതും മാറി ചിന്തിക്കാൻ സ്വമേധയാ ശ്രമിക്കുന്നത് സർഗ്ഗശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നു വിശ്വസിക്കുന്നു (കുറഞ്ഞ പക്ഷം ഈയുള്ളവനെങ്കിലും).
ഈ വിഷയത്തെ കുറിച്ച് ഒരുപാട് എഴുതണമെന്നുണ്ട്. ഇനി വരുന്ന പോസ്റ്റുകളിൽ കൂടുതലായി എഴുതാം. മറ്റൊരിക്കൽ.
അപ്പോൾ നിങ്ങളുടെ സ്വന്തം ബ്രെയിനിനു നിങ്ങൾ തന്നെ 'പണി' കൊടുത്തു നോക്കു..
ആദ്യം നമുക്ക് നമ്മളെ തന്നെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം..
ഇനി നാളെ..

നിങ്ങളുടെ സ്വന്തം ശരീര ഭാഗങ്ങൾ പോലും നിങ്ങൾ എത്രത്തോളം കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഒരു ഞെട്ടലോടെ നിങ്ങൾ മനസ്സിലാക്കും പിന്നെയാ ബ്രെയിൻ........സത്യം!
ReplyDeleteSabu,,, എന്റെ പോരായ്മകൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞ ഒരു പോസ്റ്റ്. നന്നായി എഴുതി.
ReplyDeleteനല്ല പോസ്റ്റ്.എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ വായിച്ചു.
ReplyDelete