സെപ്തംബർ 21. ഒരു പ്രധാന ദിവസം.
എത്ര പേർ ഈ ദിവസത്തേക്കുറിച്ചോർത്തു എന്നറിയില്ല. മറക്കാനുള്ള മരുന്ന് തേടി നടക്കുന്നവരാണ് പലരും (ജീവിതം സുഖകരമായിട്ടുള്ളവർ എന്നും ന്യൂനപക്ഷം തന്നെ).
ഇന്ന് Alzheimer's day. മറവി രോഗം ബാധിച്ചവർക്കായി ഒരു ദിവസം. ഓർമ്മകളുടെ വില എന്തെന്നറിയാൻ കൂടി കഴിയാതെ പോയവരുടെ ദിവസം. നമ്മൾ ആ ദിവസവും മറന്നു പോയിരിക്കുന്നു എന്നു തോന്നുന്നു. വാലറ്റൈൻസ് ഡെ ആരും മറക്കാറില്ല. ഒരു പത്രവും അതെക്കുറിച്ച് പറയാതിരിക്കില്ല. അതിന്റെ ചരിത്രവും, ആഘോഷപരിപാടികൾക്കുമായി പേജുകൾ നീക്കി വെയ്ക്കുകയും ചെയ്യും.
വന്ന വഴി മറക്കരുത്..അനുഭവങ്ങൾ മറക്കരുത് - മുതിർന്നവർ പറഞ്ഞു തരുന്നതാണിതൊക്കെ.
അനുഭവങ്ങൾ മറക്കരുത് എന്നു പറയുമ്പോഴും, അനുഭവങ്ങൾ പിൻകാലത്ത് 'അനുഭവിക്കുമ്പോഴും' ഓർമ്മകളെ നമ്മൾ എത്രത്തോളം ആശ്രയിക്കുന്നു എന്നു ഓർക്കാറില്ല. ഓർമ്മശക്തി എങ്ങനെ വർദ്ധിപ്പിക്കാം എന്നൊക്കെ പരസ്യത്തിൽ കാണുമ്പോൾ പോലും.
കേരളത്തിലെ പത്രങ്ങൾ ഇതെക്കുറിച്ച് ഇന്ന് എന്തൊക്കെ എഴുതി നിറച്ചു എന്നറിയില്ല. ഇവിടെ ആയതു കൊണ്ട് ഓൺലൈൻ പത്രങ്ങൾ മാത്രമാണാശ്രയം. അതിലൊന്നും കണ്ടില്ല. എഴുതാൻ മറന്നു പോയതായിരിക്കും!
Alzheimers/Dementia ബാധിച്ചവരെ ഒന്നും നേരിട്ട് കണ്ടിട്ടില്ല. പക്ഷെ കേട്ട കഥകൾ നെഞ്ചു തകർത്തിട്ടുണ്ട്.
ന്യൂസീലാന്റിൽ മറവി രോഗമുള്ളവരുടെ എണ്ണം കൂടി വരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണറിവ്. എന്തു കൊണ്ട് കൂടി വരുന്നു എന്ന് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല. മായം കലർന്ന ഭക്ഷണം, മലിനീകരണം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം - എന്താണെന്നറിയില്ല. നമ്മൾ തരംഗങ്ങളുടെ നടുവിലായിരിക്കുന്നു. ഇതൊക്കെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും കൂടുതാലായി സംഭവിച്ചത്. പലരും ഇതേക്കുറിച്ച് പല പരാതികളും പറഞ്ഞു കേട്ടിട്ടുമുണ്ട്. ഇതിൽ ഏതൊക്കെയാണ് ഓർമ്മകളെ ബാധിക്കുന്നുവെന്ന് ഇനിയും പഠനം നടത്തേണ്ടിയിരിക്കുന്നു. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം എന്നു കരുതേണ്ട ഒരു കാലഘട്ടത്തിലെത്തി നിൽക്കുന്നു നമ്മൾ. നമ്മുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു കാര്യം ഇതാ - നിരോധിച്ച മരുന്നുകൾ വീണ്ടും വിപണിയിൽ എത്തുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് കൂടി വ്യക്തമായി മരുന്ന് നിർദ്ദേശിക്കുന്നവർക്കോ, അതു നിർമ്മിക്കുന്നവർക്കോ അറിയില്ല.. എങ്ങനെയോ ജീവിച്ചു പോകുന്നു. എന്തോ കാരണത്താൽ മരിച്ചും പോകുന്നു..എന്നിട്ടും നമ്മൾ ആധുനിക മനുഷ്യരെന്ന് അവകാശപ്പെടുകയും ചെയ്യുന്നു..
മറവി രോഗത്തെക്കുറിച്ചറിയാൻ ഇവിടെയുള്ള ഒരു പ്രധാന ഒരു വെബ് സൈറ്റ് ഇതാണ്
http://www.alzheimers.org.nz/
ശരീരത്തിനു കൊടുക്കുന്നത്ര പ്രാധാന്യം എന്തു കൊണ്ട് നമ്മൾ ഓർമ്മകളുടെ കാര്യത്തിൽ കൊടുക്കുന്നില്ല എന്നു മനസ്സിലാവുന്നില്ല..
ഇന്നു ഓർമ്മകളെ കുറിച്ച് ഓർക്കുക. അല്ലെങ്കിൽ തന്നെയും ഒടുവിൽ എല്ലാം ഓർമ്മയാവുകയാണ് ചെയ്യുന്നത്..എല്ലാരും ഒടുവിൽ വെറും ഒരു ഓർമ്മയും ശേഷം മറവിയും ആയിത്തീരുന്നു..ആ കാര്യമെങ്കിലും മറക്കാതിരിക്കാം.
ഇനി നാളെ..

മറവിരോഗം എന്താ ചെയ്യ? ആദിനം അങ്ങ് മറന്നുപോയി,,,
ReplyDelete"നീ അവളെ മറക്കണം..."
ReplyDelete"എന്തിനാ നീ എന്നെ ഓർത്തു കൊണ്ടിരിക്കുന്നത് ..."
"ഇനി അവളെ പറ്റി നീ ഓർക്കുന്നത് കൂടി എനിക്കിഷ്ടമല്ല ..."
"നീ പറഞ്ഞ കാര്യങ്ങളൊന്നും ഞാൻ ഓര്ക്കുന്നില്ല "
ഇതൊക്കെ കേട്ട് ജീവിക്കുന്നത് കൊണ്ടാവാം ചിലപ്പോൾ ....Gn..
അല്‍ഷിമേഴ്സ് ബാധിച്ച രണ്ടു പ്രീയപ്പെട്ടവരോടൊപ്പം ജീവിച്ചതിനാല്‍ ,ഈ ദിനം ഓര്‍മയുടേതും സങ്കടത്തിന്‍റെയുമായി തീരുന്നു ....
ReplyDelete