വളരെ ചെറിയ കാര്യമാണ്.
ഇന്നു രാവിലെ നടന്നത്.
ഇതാണത്.
ഓണമല്ലേ?. കൂടാതെ അവധി ദിവസവും. വീടു വൃത്തിയാക്കാൻ തീരുമാനിച്ചു. അടുക്കള ജനലിൽ കുറച്ച് നാളായി എന്തോ ചെറിയ അഴുക്ക് പറ്റി പിടിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. ചില്ലു ജനാലയാണ്. ഗ്ലാസ്സ് ക്ലീനർ, തുണി എല്ലാം സംഘടിപ്പിച്ചു പണി തുടങ്ങി. വീടിനു പുറത്ത് പോയി വൃത്തിയാക്കൽ തുടങ്ങി. വെളിച്ചം പ്രതിഫലിക്കുന്നത് കാരണം അഴുക്ക് ശരിക്ക് കാണാൻ കഴിഞ്ഞില്ല. എങ്കിലും 'ആത്മാർത്ഥമായി' തന്നെ വൃത്തിയാക്കി. സംതൃപ്തിയോടെ അകത്ത് വന്നു നോക്കിയപ്പോൾ ദാ, അഴുക്ക് അതു പോലെ തന്നെയുണ്ട്!
വീണ്ടും വൃത്തിയാക്കൽ തുടങ്ങി. ഇത്തവണ അകത്തെ വശമാണ്. വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം പിടികിട്ടിയത്.
അഴുക്ക് പുറത്തല്ല അകത്താണ്!.
ഇത്രയും ദിവസം പുറത്തെന്നു ഞാൻ കരുതിയ അഴുക്ക് അകത്ത് തന്നെയായിരുന്നു!
മിന്നൽ പോലെ ഒരു ചിന്ത വന്നു വീണു.
ഇതു തന്നെയല്ലേ പലപ്പോഴും പലർക്കും (എനിക്കും) സംഭവിക്കുന്നത് ?.
നമ്മൾ പലപ്പോഴും പുറത്തെ അഴുക്ക് കളയാൻ ശ്രമിക്കുമ്പോഴും അറിയുന്നില്ല, ശരിക്കും അഴുക്ക് അകത്താണെന്ന്.
ചിലപ്പോൾ ചെറിയ ചെറിയ സംഭവങ്ങളാവും വെള്ളിടി പോലെ വീണ് ചില സത്യങ്ങൾ പറഞ്ഞു തരുന്നത്.
ഇനി നാളെ..

നമ്മൾ നമ്മുടെ മനസ്സിലെ അഴുക്ക് തിരിച്ചറിഞ്ഞ് വൃത്തിയാക്കൽ ആരംഭിക്കണം.
ReplyDelete