Saturday, 28 September 2013

വരികൾ

ചില വരികൾ മാത്രം..

വിടരാൻ കാത്തു നിൽക്കും മൊട്ടുകളോട്‌,
പൂക്കൾ പറയുന്നതെന്താവാം?.

ഓരോ മോഹങ്ങൾക്കിടയിലും സ്വപ്നങ്ങൾ നിറഞ്ഞയൊരു ഇടവേളയുണ്ട്‌.

താഴേക്ക്‌ പതിക്കുമൊരു മഴത്തുള്ളി ഭൂമിയോടെന്താവാം പറയുന്നത്‌?

കടലിൽ ചെന്നു കടലാവാനൊരു നദിയുമാഗ്രഹിക്കുന്നുണ്ടാവില്ല..
കടലിന്റെയാജ്ഞയനുസരിക്കാതെ തരമില്ലല്ലോ..

അലറി, വാളും ചിലമ്പും കുലുക്കി പോകുന്നു ആകാശത്തൊരു വെളിച്ചപ്പാട്‌..

ചരിത്രമിപ്പോൾ ആവർത്തിക്കാറില്ല..
ചരിത്രവും മറക്കാൻ പഠിച്ചിരിക്കുന്നു..

താഴ്‌വരയുടെ ഇരുട്ടിലിപ്പോഴും ചില മരങ്ങൾ പേടിച്ചൊളിച്ചു നിൽപ്പുണ്ട്‌..

മതങ്ങൾ ഒന്നു മാത്രം ആവശ്യപ്പെട്ടു..
അതു മനുഷ്യന്റെ കാഴ്ച്ചയായിരുന്നു..

പണ്ട്‌ ഡെസ്ക്കിൽ കോറിയിട്ടത്‌ ബാല്യത്തിന്റെ മനസ്സായിരുന്നു..
അതിന്നെവിടെയോ പൊടി പിടിച്ച്‌ കിടപ്പുണ്ടാവും..

അകലും തോറും ആകർഷണം കൂടുന്നതൊന്നു മാത്രം - പ്രണയം നിറഞ്ഞ മനസ്സ്‌.

വിശപ്പ്‌ കാട്ടുനീതിയും ആർത്തി നാട്ടുനീതിയും..

ദൈവങ്ങൾക്ക്‌ മനുഷ്യരൂപം കൊടുത്തതാവാം മനുഷ്യന്റെ ഏറ്റവും വലിയ തന്ത്രം..

ഇനി നാളെ..

No comments:

Post a Comment