Monday, 23 September 2013

രണ്ടു തരം മനുഷ്യർ

വാസ്തവത്തിൽ രണ്ടു തരത്തിലുള്ള മനുഷ്യരെ ഉള്ളൂ - രാത്രിയിൽ ഉറുങ്ങുന്നവരും, ഉറങ്ങാത്തവരും!
ചെറുപ്പത്തിൽ നല്ലവണ്ണം ഉറങ്ങുകയും പിന്നെ പിന്നെ ഉറക്കം കുറഞ്ഞു വരികയും പിന്നെ വീണ്ടും ഉറക്കം കൂടുകയും ഒടുവിൽ കണ്ണുതുറക്കാത്ത ഉറക്കത്തിലേക്ക്‌ ചെന്നെത്തുകയും ചെയ്യുന്നു. എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടോ അവസാനത്തെ ഉറക്കത്തെ കുറിച്ച്‌?..ചിലപ്പോൾ അമ്മയുടെ വയറ്റിനുള്ളിൽ കിടക്കുമ്പോഴുള്ള ഉറക്കവും ഇതു പോലെ ആയിരിക്കും..

ഗാന്ധിജിയുടെ ഒരു ഉദ്ധരണി ശ്രദ്ധിക്കൂ:
"ഒരോ രാത്രിയിലും ഉറങ്ങാൻ പോകുമ്പോൾ ഞാൻ മരിച്ചു പോവുകയും, പിറ്റേന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ പുനർജ്ജനിക്കുകയും ചെയ്യുന്നു"

ഇത്‌ ഒരു പക്ഷെ ഒരു പേരുകേട്ട കവിയോ എഴുത്തുകാരനോ പറഞ്ഞിരുന്നെങ്കിൽ പലരും പല രീതിയിൽ വ്യാഖ്യാനിച്ചേനെ!

ആ വാചകം പല പ്രാവശ്യം വായിക്കുക. എന്തൊക്കെ അതിൽ നിന്നും വ്യാഖ്യാനിച്ചെടുക്കാം എന്നും ആലോചിക്കുക.. ഒരു ചെറിയ ബ്രെയിൻ എക്സൈർസൈസ്‌ ആയിക്കോട്ടെ!

ഇനി നാളെ..

No comments:

Post a Comment