ഇന്നു വൈകുന്നേരം ഒരു നല്ല കാഴ്ച്ച കാണാനുള്ള ഭാഗ്യമുണ്ടായി.
മൊബെയിലിൽ മാത്രമേ അതു ഫോട്ടോ എടുക്കാൻ പറ്റിയുള്ളൂ. നേരിട്ട് കണ്ടതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫോട്ടോയിൽ വെറും 10 ശതമാനം മാത്രമേ പതിഞ്ഞിട്ടുള്ളൂ എന്നു ദുഃഖപൂർവ്വം പറയട്ടെ.
ആകാശത്തിനു തീപിടിച്ച നിറമായിരുന്നു ഇന്നു വൈകുന്നേരം!
വല്ലപ്പോഴും മാത്രമാണ് ഇത്ര തീവ്രതയുള്ള നിറങ്ങൾ കാണാൻ കഴിയുക.
ഇതു വരച്ച ചിത്രകാരനെ ഓർത്ത് അത്ഭുതപ്പെട്ടു!
ഈ കാഴ്ച്ച കാണുവാൻ ഭാഗ്യം ലഭിച്ചതിൽ ആരോടാണ് നന്ദി പറയേണ്ടത്?
പലപ്പോഴും കലാകരന്മാരോട് നമ്മൾ നന്ദി പറയാറില്ല.
ഒരു നല്ല കഥ വായിച്ചാൽ, ഒരു നല്ല കവിത വായിച്ചാൽ, ഒരു നല്ല ശിൽപ്പം കണ്ടാൽ.. എന്താവും പറയുക?. ചിലപ്പോൾ ആ കലാകാരനെ അഭിനന്ദിക്കുകയോ, വിമർശിക്കുകയോ ചെയ്തേക്കാം. പക്ഷെ ആരും നന്ദി പറഞ്ഞു കാണാറില്ല..
നമ്മൾ അതും പഠിക്കേണ്ടിയിരിക്കുന്നു..
ഇനി നാളെ..

കടൽതീര ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക് ഇതുപോലുള്ള കാഴ്ചകൾ പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുണ്ട്. ക്യാമറ ഇല്ലെങ്കിലും മനസ്സിൽ പതിഞ്ഞ കാഴ്ചകൾ.
ReplyDeleteആകാശത്തിനു തീപിടിച്ച പോലെ...
ReplyDeleteമനോഹരം