Tuesday, 24 September 2013

ഒരു പ്രശ്നവുമില്ല :)

മുല്ലപ്പെരിയാർ ഡാമിനു ഒരു പ്രശ്നവുമില്ല.
കാതികുടം?
പെപ്സി?
മാലിന്യ നശീകരണം?
പിന്നെ ആരൊക്കെയോ സെക്രട്ടേറിയേറ്റ്‌ വളയുമെന്നോ, ഉപരോധിക്കുമെന്നോ..ഒക്കെ പറയണ കേട്ടിരുന്നു..

എല്ലാ പ്രശ്നങ്ങളും തീരാൻ ഒരു വഴിയേയുള്ളൂ - ഒന്നും ചെയ്യാതിരുന്നാൽ മതി!

ഇപ്പോ ആർക്കും ഒരു പ്രശ്നവുമില്ല.. :)

ഒരു അണുവൈദ്യുതിനിലയം കൂടി കേരളത്തിൽ ആവാം..
ജപ്പാൻ കാർക്കും റഷ്യാക്കാർക്കും കൂടി പറ്റാത്ത കാര്യമാ..അരേലും അതേലും കൂടി ഒന്നു കൈവെച്ചാൽ മതിയായിരുന്നു..

ഇവിടെ കനത്ത മഴ കാരണം, മുഴുവനും മഴ ചിന്തകളായി പോയി..
ഓരോ മഴയ്ക്കും ഓരോ ഓർമ്മകൾ..
മഴ കൂടിയപ്പോൾ 'ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും'..എന്നു പറഞ്ഞ ഡാമിനെ കുറിച്ചോർത്തു..

പത്രക്കാർ ഇപ്പോഴെ മാറ്റർ റെഡിയാക്കി വെച്ചിരിക്കുവായിരിക്കും.
ടിവിക്കാരും കാത്തിരിക്കുവാ..

ഇനി നാളെ..

No comments:

Post a Comment