ഈ വാക്ക് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് ഈ വാക്കിന്റെ അർത്ഥം അറിയാമോ എന്ന് മോൻ ചോദിച്ചു. അങ്ങനെയാണ് അതേക്കുറിച്ച് കൂടുതലറിയാൻ ഗൂഗിളിൽ തെരഞ്ഞത്. കിട്ടിയ വസ്തുതകൾ രസകരമായിരുന്നു. അതിലും രസമായിരുന്നു അതെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ!.
അതൊരു ലാറ്റിൻ വാക്കിൽ നിന്നും വന്നതാണെന്ന് പറയാം. ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ ലാറ്റിനിൽ നിന്നും വന്നതായി കേട്ടിട്ടുണ്ട്. കാരണമെന്താവും?. അതു പോട്ടെ, മൃതശരീരങ്ങളെ കുഴിച്ചിടുന്ന പതിവാണ് ലോകത്ത് പലയിടത്തും നിലവിലുണ്ടായിരുന്നത് (എത്ര എളുപ്പം. പക്ഷെ അതു പോലെ പരിസമലിനീകരണം സൃഷ്ടിക്കുന്ന പരിപാടി വേറെയില്ല. അഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഏറ്റവും 'വൃത്തിയുള്ള' പരിപാടി. കുറച്ച് നേരത്തേക്ക് പുകയും ദുർഗ്ഗന്ധവും..പിന്നെ ഓക്കെ). അങ്ങനെ കുഴിച്ചിട്ട ശേഷം അവിടെ ഒരു കല്ല് വെയ്ക്കും headtomb എന്നു പറയാം. അതിൽ പലതും എഴുതി വെയ്ക്കാറുണ്ട്. അതിൽ മറക്കാതെ എഴുതിവെയ്ക്കുന്ന ഒന്നാണ് ഈ 'Rest In Peace'.
അങ്ങനെ പറയുമ്പോൾ ഒരു സംശയം - ഇത്ര നാളും ഒരു 'പീസും' കിട്ടിയില്ലേ?.
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത 'പീസ്' മരിച്ചു കഴിഞ്ഞിട്ട് കിട്ടിയിട്ടെന്തു കാര്യം?!
അതോ ഒരു സമാധാനവും തരാത്തത് കൊണ്ട്, മരിച്ച് പോയപ്പോൾ 'ഇനി നിങ്ങൾ പോയി സ്വസ്ഥമായി കിടക്കൂ' (ചുരുക്കത്തിൽ ജീവിച്ചിരിക്കുന്ന ബാക്കിയുള്ളവർക്ക് സമാധാനം കിട്ടുമല്ലോ എന്നു സാരം) എന്നു പറയുന്നതാണോ?.
മറ്റൊന്ന് - മരിച്ച് കഴിഞ്ഞ് ചുമ്മാ പ്രേതവും ഭൂതവുമായി അലഞ്ഞു തിരിയാതെ മിണ്ടാതെ ഒരിടത്ത് അടങ്ങി ഇരുന്നോ എന്നു സ്വൽപം ഭീഷണി കലർത്തി പറയുകയാണോ?.
വേറൊരു വിശ്വാസമുണ്ട് മരിച്ച് കഴിഞ്ഞ് ആത്മാവ് പരമാത്മവിലേക്ക് ചെന്നു ചേരും. പിന്നെ മറ്റൊരു ജന്മം എടുക്കുകയില്ല. അങ്ങനെ ചേരുന്ന ഒടുക്കത്തെ ചേരലിനെ മോക്ഷം കിട്ടുക എന്നാണ് പറയാറ്. എന്നു വെച്ചാൽ പിന്നെ ജനിച്ച് കഷ്ടപ്പെടെണ്ടല്ലോ എന്നു സാരം.
ചുരുക്കത്തിൽ എല്ലാം പറയുന്നത് ഒന്നു തന്നെ - ഇത്ര നാളും ജീവിച്ചു കഷ്ടപ്പെട്ടു - ഇനി സമാധാനമായി കിടന്നുറങ്ങിക്കൊള്ളൂ എന്ന്.
ഭൂമിയിൽ ജീവിതം എത്ര സുന്ദരമാണ്!. ശരിക്കും വേണ്ടത് അല്ലെങ്കിൽ ആശംസിക്കേണ്ടത് - 'ഒരിക്കൽ കൂടി ജനിക്കൂ. കുറച്ച് കൂടി നല്ല മനുഷ്യനായി ജീവിക്കാൻ'. അതല്ലേ ശരി?
അല്ലാതെ ഇനി ജനിക്കാതിരിക്കുന്നത് കൊണ്ട് എന്തു ഗുണം?!
ഇനിയും ജനിക്കണം. കുറച്ച് കൂടി നന്നായി ജീവിക്കണം. കുറച്ച് കൂടി നന്മ നിറഞ്ഞ പ്രവൃത്തികൾ ചെയ്യണം. അങ്ങനെയൊക്കെയല്ലേ പറയേണ്ടത്?. അല്ലാതെ പാവത്തിനെ അങ്ങനെ പറഞ്ഞ് 'ഒതുക്കാവോ?' ;)
ഇനി നാളെ..

No comments:
Post a Comment