ഇന്നൊരു ഫോട്ടോ കാണാനിടയായി. ഫേസ്ബുക്കിൽ തന്നെ. ഇപ്പോൾ റേഡിയോ/ടിവി എന്നീ മാധ്യമങ്ങളെക്കാൾ പ്രചരണം ഫേസ്ബുക്ക് വഴി സാധ്യമാവുന്നു എന്നു തോന്നുന്നു.
ഒരു മൺകലത്തിന്റെ ഫോട്ടോ ആയിരുന്നത്. അതിനു മുൻപ് ഒരു ചോദ്യം (പതിവു പോലെ സ്വയം ചോദിച്ചത് പങ്കുവെയ്ക്കുന്നു). ഒരു യുക്തിയുമില്ലാത്തതിനെ എന്തു വിളിക്കാം?.
മണ്ടത്തരം? ഭോഷ്ക്ക്? വിഡ്ഢിത്തം?.
സോറി ടൈം ഔട്ട്..
ഇനി ഉത്തരത്തിലേക്ക്..
ശരിയുത്തരം : 'വിശ്വാസം'
പശുവിൻപാലെടുത്ത് (പാവം പശു സ്വന്തം കിടാവിനു വേണ്ടി ചുരത്തുന്നതാണ്) മൺകലത്തിൽ വെച്ച് ചൂടാക്കുന്നു. പാവം പാലിനു ഉയർന്നു പൊങ്ങാതെ നിവൃത്തിയില്ല. പക്ഷെ ചെറിയ ഒരു കലത്തിൽ വെച്ച് ചൂടാക്കിയാലോ?. പൊങ്ങിയ പാലിനു തൂവി പോകാതെ വഴിയില്ല (വീണ്ടും പാവം പാൽ). അങ്ങനെ ചുമ്മാ തൂവി പോയാലോ? (വിടില്ല നമ്മൾ). കിഴക്കോട്ട് തന്നെ തൂവി പോകണം!. അതിനു എന്തു ചെയ്യണം?. സിമ്പിളല്ലേ? നമ്മളോടാ കളി?. കിഴക്ക് ദിക്കിലേക്ക് കലം അൽപ്പം താഴ്ത്തി വെച്ചാൽ മതി!.
ഓ! പറയാൻ വിട്ടു!. ഒരു വീടു പാലുകാച്ചലിന്റെ ഫോട്ടോയാണ് കണ്ടത്!
ആദ്യം മനസ്സിൽ ഉയർന്ന ചോദ്യമിതാതായിരുന്നു.
"ആരേ തോൽപ്പിക്കാനാ?!"
ആത്മവിശ്വാസം കുറയുമ്പോൾ, 'ചില പ്രത്യേക' വിശ്വാസങ്ങൾ ഉണ്ടാകും. വിശ്വാസം കൂടുമ്പോൾ അന്ധവിശ്വാസമായി..അന്ധവിശ്വാസം കൂടുമ്പോൾ..
തട്ടത്തിൽ മറയത്ത് സിനിമയിൽ പറയുമ്പോലെ.. "പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല"
ഇനി നാളെ..

No comments:
Post a Comment