Sunday, 22 September 2013

അജ്ഞത

ഇന്നു, കേരളത്തിൽ എത്ര ഋതുക്കൾ (seasons) ഉണ്ടെന്ന് (വെറുതെ) ആലോചിച്ചു. ന്യൂസീലാന്റിൽ 4 ഋതുക്കളാണ്‌. അവ ഇതൊക്കെയാണ്‌.

Spring വസന്തം
സെപ്തംബർ, ഒക്റ്റോബർ, നവംബർ

Summer വേനൽ (ഇവിടുള്ളവർ ഈ മാസങ്ങൾക്കായി കാത്തിരിക്കുന്നു!)
ഡിസംബർ, ജനുവരി, ഫെബ്രുവരി

Autumn ശരത്കാലം
മാർച്ച്‌ മുതൽ മെയ്‌ മരെ.

Winter ശിശിരം
ജൂൺ മുതൽ ആഗസ്ത്‌ വരെ.

കേരളത്തിലെ ഋതുക്കളെ പറ്റി എത്ര പേർക്കറിയാം?. എനിക്കറിഞ്ഞൂടാ  :(
അങ്ങനെ വിക്കിയിൽ നോക്കി, ഗൂഗിളിൽ നോക്കി..

ഇതാണ്‌ മനസ്സിലാക്കിയത്‌. അറിയാത്തവർക്ക്‌ (എന്നെ പോലുള്ളവർക്ക്‌) ഉപകാരമാവട്ടെ!

പൊതുവെ സൗമ്യമായ കാലാവസ്ഥ തന്നെയാണ്‌ വർഷം മുഴുക്കെയും.
എന്നിരുന്നാലും നാലായി തരം തിരിക്കാം.

1. Winter തണുപ്പ്‌ കാലം
നവംബർ മുതൽ ഫെബ്രുവരി വരെ

2. Summer വേനൽ
മാർച്ച്‌ മുതൽ മെയ്‌ ചിലപ്പോൾ ജൂൺ വരെ.
വേനൽ ആണെങ്കിൽ കൂടിയും അധികം ചൂടുണ്ടാവില്ല എന്നു പഴയ കണക്കുകളിൽ.

3. South west mansoon ഇടവപ്പാതി
ജൂൺ മുതൽ സെപ്തംബർ വരെ
മഴ തന്നെ.

4. North east mansoon തുലാവർഷം
ഒക്റ്റോബർ, നവംബർ..ചിലപ്പോൾ ഡിസംബർ വരെ..
മഴയോട്‌ മഴ. അതും ഇടിവെട്ടി മഴ. മിക്കവാറും ഉച്ച കഴിഞ്ഞ സമയങ്ങളിൽ.

ചിലപ്പോൾ തോന്നും. എന്തു പഠിച്ചുവെന്ന്!. ചിലപ്പോൾ പഠിച്ചിട്ടുണ്ടാവും. മറന്നതുമാവാം.
അമേരിക്കയിലേയും അന്റാർട്ടിക്കയിലേയും കാലാവസ്ഥകൾ കൂട്ടത്തിൽ പഠിച്ചിട്ടുണ്ടാവും..ആർക്കറിയാം?

ഇനി ഒരു ചോദ്യം - ഇപ്പോഴും ഇതേ ക്രമത്തിലാണോ കേരളത്തിലെ ഋതുക്കൾ മാറി വരുന്നത്‌?.

കാലം തെറ്റി മഴ പെയ്യുന്നു എന്നും, ചൂട്‌ കൂടിയിരിക്കുന്നു എന്നും പറഞ്ഞു കേൾക്കുന്നു..
സത്യമാണോ?..സത്യമാണെങ്കിൽ അതേക്കുറിച്ച്‌ ഗൗരവപൂർവ്വം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ആധുനിക മനുഷ്യനല്ലേ? ;)

വാൽ:
അറിവ്‌ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ ഒന്നു കൂടിയറിയും - അതത്രെ അജ്ഞതയുടെ ആഴം..

ഇനി നാളെ..

3 comments:

  1. ഇപ്പോൾ ഇവിടെ എന്നും മഴക്കാലമാണ്,, ഒരു മഴക്കാടിനുള്ളിൽ ജീവിക്കുന്നതു പോലെ ഒരു തോന്നൽ,,,

    ReplyDelete
  2. കാലം തെറ്റി വരുന്ന ഋതുക്കളാണ് ഇപ്പൊ നമ്മുടെ നാടിന്റെ കഷ്ടകാലം

    ReplyDelete
  3. കേരളത്തിൽ ആറു ഋതുക്കൾ ഉണ്ട്... ഈ വിവരം തെറ്റാണ്

    ReplyDelete