മഴയ്ക്ക് പെയ്യണമെന്നുണ്ട്..പെയ്യുന്നില്ല..
കുയിലിനു പാടണമെന്നുണ്ട്..പാടുന്നില്ല..
പൂവിനു വിരിയണമെന്നും, കായ്ക്ക് പഴുക്കണമെന്നും..
ചിലർക്ക് പ്രണയിക്കണമെന്നും,
ചിലർക്ക് പിണങ്ങണമെന്നും..
ചിലർക്ക് ജീവിക്കണമെന്നും,
ചിലർക്ക് മരിക്കണമെന്നും..
പക്ഷെ
ആരോടും പറയാതെ,
ആരോടും ചോദിക്കാതെ,
പുഴയൊഴുകുന്നുണ്ട്..
സൂര്യനുദിക്കുന്നുണ്ട്,
കടൽ തിരമാലകളെ തള്ളി വിടുന്നുമുണ്ട്..
...
...
ചിലർ നിവൃത്തിയില്ലാതെ എഴുതുന്നുണ്ട്..
വായിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ ചിലർ വായിക്കുന്നുമുണ്ട്..
കുയിലിനു പാടണമെന്നുണ്ട്..പാടുന്നില്ല..
പൂവിനു വിരിയണമെന്നും, കായ്ക്ക് പഴുക്കണമെന്നും..
ചിലർക്ക് പ്രണയിക്കണമെന്നും,
ചിലർക്ക് പിണങ്ങണമെന്നും..
ചിലർക്ക് ജീവിക്കണമെന്നും,
ചിലർക്ക് മരിക്കണമെന്നും..
പക്ഷെ
ആരോടും പറയാതെ,
ആരോടും ചോദിക്കാതെ,
പുഴയൊഴുകുന്നുണ്ട്..
സൂര്യനുദിക്കുന്നുണ്ട്,
കടൽ തിരമാലകളെ തള്ളി വിടുന്നുമുണ്ട്..
...
...
ചിലർ നിവൃത്തിയില്ലാതെ എഴുതുന്നുണ്ട്..
വായിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ ചിലർ വായിക്കുന്നുമുണ്ട്..
No comments:
Post a Comment