കുഞ്ഞ് ജനിച്ച ഉടൻ തന്നെ തേനിൽ സ്വർണ്ണം അരച്ചു നാവിൽ വെച്ചു കൊടുക്കുന്ന ഒരു പരിപാടി ചിലയിടങ്ങളിലുണ്ട്. അതിന്റെ പിന്നിൽ എന്താ കഥ എന്നറിയില്ല..(വിശ്വാസം..അതല്ലേ എല്ലാം?). എന്തായാലും ആ നിമിഷം മുതൽ ആ കുഞ്ഞ് കള്ളനായി മാറി കഴിഞ്ഞിരിക്കുന്നു..
വളർന്ന് കുറച്ച് കഴിയുമ്പോൾ പാൽ കുടിക്കാനാരംഭിക്കുന്നു..പിന്നീട് മുട്ട..അങ്ങനെ അങ്ങനെ..
തേൻ തേനീച്ചയുടേതാണ് (തേൻ ശേഖരിക്കുന്നത് തേനീച്ചകൾക്ക് ശൈത്യ കാലത്ത് ഭക്ഷിക്കാനാണ്).
പാൽ പശുവിന്റേതാണ് (അതിന്റെ കിടാവിനു വേണ്ടിയാണ് പശു പാൽ ചുരത്തുന്നത്).
മുട്ട കോഴിയുടേതും (കോഴിക്ക് കുഞ്ഞുങ്ങളുണ്ടാവാൻ. മുട്ട കഴിക്കുന്നത് ഭ്രൂണ ഹത്യയായി വരുമോ?).
ഇതൊക്കെ കഴിച്ചു വളർന്ന മനുഷ്യൻ പിന്നെ എങ്ങനെ സത്യസന്ധനായി തീരും?!
ചൊട്ടയിലെ മോഷണം ചുടല വരെ..
ഇനി നാളെ..

നമ്മുടെ തേനീച്ച, നമ്മുടെ പശു, നമ്മുടെ കോഴി,
ReplyDeleteഎന്ന് വിചാരിച്ച് അങ്ങ് ജീവിക്കാം..
"വെറുമൊരു മോഷ്ടാവാം എന്നെ
കള്ളനെന്നു വിളിക്കല്ലേ!"