ചിലർ ഇതു കേട്ടിട്ടുണ്ടാവും. കുട്ടിക്കാലത്ത് അച്ഛനുമമ്മയും ധാരാളം കഥകളെനിക്ക് പറഞ്ഞു തരുമായിരുന്നു. (ആ ശേഖരത്തിൽ നിന്ന് ചിലതെടുത്താണ് എന്റെ മകന് ഞാനിപ്പോൾ വിളമ്പാറുള്ളത്). ഈ 'അമ്പമ്പട രാഭണാ' കാളിദാസനെ കുറിച്ചുള്ള കഥയിലെ ഒരു ഭാഗമാണ്. അച്ഛൻ പറഞ്ഞു തന്നതാണ്. ആ കഥയിലെ വിശദാംശങ്ങൾ ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല (തന്മാത്രകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടോ എന്നൊരു സംശയമില്ലാതില്ല). കാളിദാസനെ രാജകുമാരിയുടെ അടുത്ത് കൊണ്ടു പോകുന്ന ഭാഗമാണ്. അപ്പോൾ കാളിദാസൻ 'കാളി'ദാസൻ ആയിട്ടില്ല. കൊട്ടാരത്തിൽ വെച്ച് കാളിദാസൻ ഇങ്ങനെ പറയുന്നു (സന്ദർഭവും മറന്നു പോയി). പണ്ഢിതൻ എന്നു പറഞ്ഞു കൊണ്ടു വന്നയാൾ പാമരനോ എന്നു അതു കേട്ടവർക്ക് സംശയം തോന്നി. അപ്പോൾ കാളിദാസനെ കൂട്ടിക്കൊണ്ടു വന്നവർ പറയുന്നു. 'പണ്ഡിതൻ പറഞ്ഞതിൽ തെറ്റില്ലെന്നു തോന്നുന്നു. ചിലപ്പോൾ അതാവണം ശരി. കാരണം രാവണന്റെ സഹോദരങ്ങളുടെ പേരുകൾ നോക്കൂ. വിഭീഷണൻ, കുഭകർണ്ണൻ. രണ്ടു പേരുടേയും പേരുകളിൽ 'ഭ' എന്നക്ഷരമുണ്ട്. അതു കൊണ്ട് രാവണൻ എന്നതിനേക്കാൾ രാഭണൻ എന്നതാവണം ശരി'. അതു കേട്ട് 'അതു ശരിയാവണമല്ലോ' എന്നു എല്ലാവരും ചിന്തിച്ചു തുടങ്ങുകയും ചെയ്തു..
ഇതു കഥ.
ഇനി രാമായണത്തിലേക്ക്..രാമയണ മാസത്തിൽ ശരിക്ക് പറഞ്ഞാൽ ഞാൻ ഓർക്കുന്നത് രാമനേയല്ല! രാവണെനെയാണ്!..(കലികാലം എന്നു പറഞ്ഞാൽ മതി). രാമന്റെ അയനമാണെങ്കിലും ഓർമ്മയിൽ വരിക രാവണനെ.. അതിനു കാരണമുണ്ട്.
രാവണൻ പണ്ഡിതനാണെന്നാണ് കേട്ടിട്ടുള്ളത്. രാവണനെഴുതിയ ഗ്രന്ഥങ്ങളുണ്ട് എന്നു കേട്ടിട്ടുണ്ട് (ഇപ്പോൾ ലഭ്യമാണൊ എന്നറിയില്ല). ശ്രദ്ധിക്കുക. രാമനെ കുറിച്ച് അങ്ങനെ ആരും 'പണ്ഡിതൻ' എന്നു പറഞ്ഞിട്ടില്ല..രാമൻ ഗ്രന്ഥങ്ങൾ എഴുതിയെന്നും കേട്ടിട്ടില്ല. അങ്ങനെ പണ്ഢിതനായ രാവണൻ സീതയെ തട്ടിക്കൊണ്ട് വരിക, സീതയോട് വിവാഹഭ്യർത്ഥന നടത്തുക എന്നൊക്കെ പറഞ്ഞാൽ അതിൽ യുക്തിയില്ല. രാമാണത്തിന്റെ തന്റെ പല ഭാഷ്യങ്ങളുള്ളതായി കേട്ടിട്ടുണ്ട്. ചിലതിൽ രാവണന്റെ മകളാണ് സീതയെന്നും. ചിലതിൽ രാവണനു രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു അറിയാമായിരുന്നുവെന്നും. അതു കൊണ്ട് മോക്ഷത്തിനായി രാമന്റെ കൈ കൊണ്ട് തന്നെ മരണം വരിക്കണം എന്നൊരാഗ്രഹം കൊണ്ട് ഇതൊക്കെ ചെയ്തതാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്..താൻ തട്ടി കൊണ്ട് വന്ന സീത ശരിക്കും 'മായാ സീത' ആണെന്നും രാവണനു അറിവുണ്ടായിരുന്നുവെന്നും.. ആ ഒരു ഭാഷ്യമാണ് എനിക്ക് സ്വീകാര്യമായി തോന്നിയത്.. പണ്ഡിതനല്ലേ? അങ്ങനെ ചെയ്യാനാവും സാധ്യത.. മറ്റൊന്ന്.. ഏതൊരു കഥയിലും നായകനു തുല്യമായ, തുല്യബലമുള്ള ഒരു പ്രതിനായകനുണ്ടാവും.. അല്ലെങ്കിൽ പിന്നെ എങ്ങനെ നായകനു ആ 'ഹീറോ' പരിവേഷം കിട്ടും?.. അപ്പോൾ രാവണൻ രാമനു തുല്യനായ ഒരു കഥാപാത്രം തന്നെ..
ഇരുട്ടുണ്ടെങ്കിലല്ലേ വെളിച്ചത്തിനു വിലയുള്ളൂ?..
അങ്ങനെ പറഞ്ഞാൽ വെളിച്ചം ഇരുട്ടിനോട് കടപ്പെട്ടിരിക്കുന്നു!
രാവണെ കുറിച്ച് ഇങ്ങനെ ഒരു കാര്യം നമ്മുടെ പഴയ ആൾക്കാർക്ക് അറിവുണ്ടായിരിക്കണം.
'അവനാളു രാവണനാ' എന്നു കേട്ടിട്ടില്ലേ?. അവൻ അത്ര ബുദ്ധിയുള്ള ഒരാളാണ് എന്നു പറയുന്നതാണ്. ഈ പത്തു തല എന്നൊക്കെ പറയുന്നത് അത്രയും ബുദ്ധി എന്നു സൂചിപ്പിക്കാനാവണം അല്ലാതെ..
'അവനാളു രാമനാ' എന്നാരും പറയുന്നതു കേട്ടിട്ടില്ല..എന്നാൽ 'അവനൊരു മര്യാദരാമൻ' എന്നു പറയുന്നത് കേട്ടിട്ടുണ്ട്. പലപ്പോഴും പുച്ഛരസത്തിൽ..അതെന്താ അങ്ങനെ?
കേരളത്തിൽ അധികം രാമന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങളില്ല (കൃഷനും ശിവനും പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ)..എന്താവാം അതിനു കാരണം?
കൃഷ്ണനും രാമനും മഹാവിഷ്ണുവിന്റെ തന്നെ അവതാരങ്ങൾ പക്ഷെ കൃഷ്ണൻ എന്തു കൊണ്ട് കൂടുതൽ സ്വീകാര്യനായി മാറി?.. അറിവുള്ളവർക്ക് പങ്കുവെയ്ക്കാം..കൂട്ടത്തിൽ രാവണൻ എഴുതിയ ഗ്രന്ഥങ്ങളെ കുറിച്ചും.
ഇനി നാളെ..

"രാവണന്റെ സഹോദരങ്ങളുടെ പേരുകൾ നോക്കൂ. വിഭീഷണൻ, കുഭകർണ്ണൻ. രണ്ടു പേരുടേയും പേരുകളിൽ 'ഭ' എന്നക്ഷരമുണ്ട്. അതു കൊണ്ട് രാവണൻ എന്നതിനേക്കാൾ രാഭണൻ എന്നതാവണം ശരി'. അതു കേട്ട് 'അതു ശരിയാവണമല്ലോ' എന്നു എല്ലാവരും ചിന്തിച്ചു തുടങ്ങുകയും ചെയ്തു"...****
ReplyDeleteഇന്നും സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല വ്യാഖ്യാനിക്കുന്നവന്‍റെ മിടുക്ക് പോലെ സംഗതികള്‍ സ്ഥാപിച്ചെടുക്കാ൦....