Monday 2 September 2013

ചിത്രകാരൻ

ഇന്നു വൈകുന്നേരം ഒരു നല്ല കാഴ്ച്ച കാണാനുള്ള ഭാഗ്യമുണ്ടായി.
മൊബെയിലിൽ മാത്രമേ അതു ഫോട്ടോ എടുക്കാൻ പറ്റിയുള്ളൂ. നേരിട്ട്‌ കണ്ടതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫോട്ടോയിൽ വെറും 10 ശതമാനം മാത്രമേ പതിഞ്ഞിട്ടുള്ളൂ എന്നു ദുഃഖപൂർവ്വം പറയട്ടെ.


ആകാശത്തിനു തീപിടിച്ച നിറമായിരുന്നു ഇന്നു വൈകുന്നേരം!

വല്ലപ്പോഴും മാത്രമാണ്‌ ഇത്ര തീവ്രതയുള്ള നിറങ്ങൾ കാണാൻ കഴിയുക.
ഇതു വരച്ച ചിത്രകാരനെ ഓർത്ത്‌ അത്ഭുതപ്പെട്ടു!
ഈ കാഴ്ച്ച കാണുവാൻ ഭാഗ്യം ലഭിച്ചതിൽ ആരോടാണ്‌ നന്ദി പറയേണ്ടത്‌?

പലപ്പോഴും കലാകരന്മാരോട്‌ നമ്മൾ നന്ദി പറയാറില്ല.
ഒരു നല്ല കഥ വായിച്ചാൽ, ഒരു നല്ല കവിത വായിച്ചാൽ, ഒരു നല്ല ശിൽപ്പം കണ്ടാൽ.. എന്താവും പറയുക?. ചിലപ്പോൾ ആ കലാകാരനെ അഭിനന്ദിക്കുകയോ, വിമർശിക്കുകയോ ചെയ്തേക്കാം. പക്ഷെ ആരും നന്ദി പറഞ്ഞു കാണാറില്ല..

നമ്മൾ അതും പഠിക്കേണ്ടിയിരിക്കുന്നു..

ഇനി നാളെ..

2 comments:

  1. കടൽ‌തീര ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക് ഇതുപോലുള്ള കാഴ്ചകൾ പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുണ്ട്. ക്യാമറ ഇല്ലെങ്കിലും മനസ്സിൽ പതിഞ്ഞ കാഴ്ചകൾ.

    ReplyDelete
  2. ആകാശത്തിനു തീപിടിച്ച പോലെ...
    മനോഹരം

    ReplyDelete