കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രശസ്ത എഴുത്തുകാരൻ Poulo Coelho യുടെ ബ്ലോഗ് വായിക്കാനിടയായി (http://paulocoelhoblog.com/).
അദ്ദേഹത്തെ കുറിച്ച് അധികം പറയേണ്ട കാര്യമില്ല. ലോകത്തിന്റെ പലഭാഗത്തുമുള്ള ആയിരങ്ങളുമായി നിരന്തരം ട്വിറ്ററിലൂടെയും, ബ്ലോഗിലൂടെയും അദ്ദേഹം സമ്പർക്കം പുലർത്തി കൊണ്ടിരിക്കുന്നു. ബ്രസീൽ എന്ന രാജ്യത്തെ കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും അത് 'കാൽപ്പന്ത് കളിയുടെ നാട്' എന്ന കാര്യമാവും ഓർമ്മ വരിക. Paulo Coelho ബ്രസീലുകാരനാണ്. ഉപയോഗിക്കുന്ന ഭാഷ ബ്രസീലിയൻ ഡച്ച് (പോർച്ചുഗീസ് ഡച്ച് വേറെ എന്നാണറിവ്). അദ്ദേഹത്തിന്റെ ബ്ലോഗിൽ പോയാൽ അവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകൾ കാണാം, പുതിയ പുസ്തകത്തെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കാം. എഴുത്തിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
Paulo Coelho എന്ന എഴുത്തുകാരന്റെ സാഹിത്യത്തെ കുറിച്ച് ഭിന്നാഭിപ്രായമാണ് വായനക്കാർക്കിടയിൽ. ചിലർക്ക് അദ്ദേഹത്തിന്റെ രചനകൾ ഇഷ്ടമാണ്. ചിലർക്ക് 'അൽക്കെമിസ്റ്റ്' എന്ന പുസ്തകം മാത്രമാണിഷ്ടം. അതിനു ശേഷം വന്ന പുസ്തകങ്ങൾ എല്ലാം സമാന സ്വഭാവമോ, ശൈലിയോ ഉള്ളതാണെന്ന ആക്ഷേപവുമുണ്ട്. അദ്ദേഹം ധാരാളം എഴുതാറുണ്ട് എന്നു ശ്രദ്ധയിൽ പെട്ടു. ശരിക്കു പറഞ്ഞാൽ ദിവസവും എഴുതാറുണ്ടെന്നു തോന്നുന്നു. അപ്പോൾ തോന്നി ആർക്കും ദിവസവും എഴുതാവുന്നതേയുള്ളൂ. അതിനൊരു താത്പര്യമുണ്ടായിരുന്നാൽ മതി!. എഴുതാൻ ഒരു ആവേശവും, എഴുതുന്നതെല്ലാം സ്വയം ആസ്വദിക്കാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ ആർക്കും എഴുതാം. എനിക്കതൊന്നു ശ്രമിച്ച് നോക്കണമെന്നു തോന്നി. അതാണീ ഈ പുതിയ ബ്ലോഗ് തുടങ്ങാനുള്ള കാരണം. ഇവിടെ ഞാനെന്തെങ്കിലും ദിവസവും കുറിക്കും (ചിലപ്പോൾ ഒരു വരി മാത്രമായിരിക്കും..ചിലപ്പോൾ കുറച്ച് കൂടുതൽ). ഇതെത്ര നാൾ നടത്താൻ കഴിയുമെന്നു ഒരു പിടിയുമില്ല. ഇടയ്ക്ക് മുടങ്ങി പോകാനുള്ള സാദ്ധ്യത വളരെയധികമാണ്. എങ്കിലും ശ്രമിക്കുന്നത് രസകരകമായ ഒരു സംഗതിയായിരിക്കുമെന്നു വിശ്വസിക്കുന്നു. ഒരു മാനസിക വ്യായാമമെങ്കിലും ആകുമല്ലോ എന്നൊരു ആശ്വാസവുമുണ്ട്!
ചിലർ ചോദിച്ചേക്കാം,
'ഇതിനും മാത്രം ചിന്തകളുണ്ടോ?'
'ഉണ്ടല്ലോ! എനിക്കു മാത്രമല്ല, എല്ലാവർക്കും. ചിന്തകളെ കുറിച്ച് ആരും ചിന്തിക്കാത്തത് കൊണ്ട് അറിയുന്നില്ല എന്നേയുള്ളൂ!'
പല ചിന്തകളും വരികയും, മാഞ്ഞോ, മറഞ്ഞോ പോവുകയും ചെയ്യുന്നു! (എവിടെ പോകുന്നു എന്ന പ്രസക്തമായ ചോദ്യം സൗകര്യപൂർവ്വം വിടുന്നു!. ചില കാര്യങ്ങൾ സൗകര്യമനുസരിച്ച് ഇങ്ങനെ വിട്ടു കളയാറുണ്ട്.).
ചില ചിന്തകൾ ആവർത്തിച്ചുണ്ടാവാറുണ്ട്. അതിലേറ്റവും രസകരമായ ഒരു ചിന്ത പങ്കു വെയ്ക്കുന്നു. ഇതു വായിച്ചു ചിലരെങ്കിലും (ആ വഴിക്ക് ചിന്തിച്ചിട്ടില്ലാത്തവർ) ഇതേക്കുറിച്ച് ചിന്തിച്ചു തുടങ്ങുമെന്നു വെറുതെ ഒന്നാശിക്കുന്നു.
ഇതാണത്:
ചിന്തകളുടെ ഉത്ഭവസ്ഥാനത്തേക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എപ്പോഴെങ്കിലും?
ഇതുവരെയില്ലെങ്കിൽ ചിന്തിച്ചു നോക്കാവുന്നതാണ്. പിന്നിലേക്ക് യാത്ര പോകുന്നതു പോലെയാണത്. കാലങ്ങളിലൂടെ, സമയത്തിലൂടെ..അനന്തതയിലേക്ക്!
ആദ്യത്തെ പോസ്റ്റ് ഇന്നു കണ്ട ഒരു കിളിയെക്കുറിച്ചാണ്..തുടർന്നു വായിക്കൂ...
ഒരു ചെറിയ സംഭവമാണ്. ഇന്നു രാവിലെ സംഭവിച്ചതാണ്.
ഓഫീസിൽ പോകുന്ന വഴി. കാറിലാണ് യാത്ര. ഒരു റൗണ്ട് എബൗട്ടിനടുത്തെത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ണിൽ പെട്ടു. റോഡിൽ ഒരു ചെറിയ കിളി കിടക്കുന്നു. ആ കിടപ്പ് കണ്ടാലറിയാം ആ കുഞ്ഞു ശരീരത്തിൽ നിന്നും ജീവൻ പോയ്ക്കഴിഞ്ഞിരിക്കുന്നു എന്ന്. അതിനു മുകളിൽ കൂടി ഒരു വാഹനം കയറി ഇറങ്ങിയോ എന്നൊരു സംശയവുമുണ്ട്. കുറച്ച് മുൻപെ ഏതെങ്കിലും വാഹനം ഇടിച്ച് അതു വീണു പോയതാവാം. ഞാനെന്റെ കാറിന്റെ വേഗത കുറച്ച് അതിൽ നിന്നും മാറി വണ്ടി എടുക്കുകയായിരുന്നു. അപ്പോഴാണ് മറ്റൊരു കാര്യം കണ്ടത്. അതിനു കുറച്ചപ്പുറം മാറി മറ്റൊരു കിളി ഇരിക്കുന്നു. അതേ നിറം, അതേ വലുപ്പം. അതു നിലത്ത് വീണു കിടക്കുന്ന കിളിയെ തന്നെ നോക്കിയിരിക്കുകയാണ്. സാധാരണ ഇതു പോലുള്ള കിളികൾ വാഹനങ്ങൾ വരുമ്പോൾ, അപ്പോൾ തന്നെ പറന്നു പോവുകയാണ് പതിവ്. എന്നാൽ ഈ കിളി അനങ്ങുന്നില്ല. ഞാൻ കൂടുതൽ ശ്രദ്ധാലുവായി. ഇതിന്റെ പുറത്ത് വണ്ടി കയറാൻ പാടില്ലല്ലോ. ഇവിടെ ആരും ഹോൺ അടിക്കാറില്ല (നിശ്ശബ്ദ്ദത ഇഷ്ടപ്പെടുന്നവരാണിവിടെ). അതു കൊണ്ട് ഹോൺ അടിക്കാനും തോന്നിയില്ല. വളരെ സൂക്ഷിച്ച് ഞാൻ രണ്ടു കിളികളേയും സ്പർശിക്കാതെ വണ്ടിയെടുത്തു. റൗണ്ട് എബൗട്ട് കഴിഞ്ഞ് റെയർ മിറർ വഴി നോക്കുമ്പോൾ എന്റെ പിന്നാലെ വരുന്ന വണ്ടികളും അതു പോലെ വളരെ ശ്രദ്ധിച്ച് വണ്ടിയെടുക്കുന്നത് കണ്ടു. അപ്പോഴും രണ്ടാമത്തെ കിളി റോഡിൽ തന്നെയുണ്ട്. അണുവിട മാറിയിട്ടില്ല.
എന്തിനാവും ആ കിളി അവിടെ തന്നെ ഇരിക്കുന്നത്? ഞാൻ അതേക്കുറിച്ച് ആലോചിച്ച് തുടങ്ങി..
ആ കിളികൾ സുഹൃത്തുക്കൾ ആയിരിക്കാം, ചിലപ്പോൾ സഹോദരങ്ങൾ..ചിലപ്പോൾ പ്രണയിക്കുന്നവർ..ചിലപ്പോൾ കുറച്ച് മുൻപ് മാത്രം കണ്ടുമുട്ടിയവരായിരിക്കാം..ചിലപ്പോൾ അച്ഛനും മകനും, ചിൽപ്പോൾ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും..അവരുടെ കുഞ്ഞുങ്ങൾ കൂട്ടിൽ അവരെ കാത്തിരിപ്പുണ്ടാവാം.. എന്തായാലും അവർക്കിടയിൽ ഒരു ബന്ധമുണ്ട്. അതു തീർച്ചയാണ്. നിമിഷങ്ങൾക്ക് മുൻപ് അവർ ഒന്നിച്ച് പറന്നിട്ടുണ്ടാവും. ചിലപ്പോൾ അന്യോന്യം എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും (അവർക്കും അവരുടേതായ ഒരു ഭാഷയുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല). ഇപ്പോൾ അവരിരൊരാൾ താഴെ നിശ്ചലമായി കിടക്കുന്നു.. മണിക്കൂറുകൾക്കകം റോഡ് വൃത്തിയാക്കുന്നവർ വന്ന് അതിനെ അവിടെ നിന്നും മാറ്റും. അതിനു ശേഷം അതിനേ കാണുവാനെ സാധിക്കില്ല. പക്ഷെ സ്വന്തം ജീവൻ പണയപ്പെടുത്തി ആ രണ്ടാമത്തെ കിളി എന്തിനു ഇത്രയും തിരക്കുള്ള ഒരു വഴിയുടെ മധ്യേ വീണു കിടക്കുന്ന കിളിയെ തന്നെ നോക്കിയിരിക്കണം?.. അവസാനമായി കുറച്ച് നേരം കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തിരുന്നതാവുമോ?
എനിക്ക് ഒരു സംശയം കൂടി തോന്നി. ഇതായിരുന്നു അത് - ചിലപ്പോൾ സ്വന്തം ജീവൻ വെടിയാൻ വേണ്ടി മനപ്പൂർവ്വം റോഡിൽ തന്നെ ഇരുന്നതാണെങ്കിലോ..?..മറ്റൊരു വാഹനം തന്റെ മേൽ വന്നു കയറുന്നതും കാത്ത്..
ആ ചിന്ത ഇന്നു പകൽ മുഴുവനും എന്നെ വേട്ടയാടി കൊണ്ടിരുന്നു..ഇപ്പോഴും എന്റെ കൂടെ ഉണ്ട്. ആ കാഴ്ച്ച ഇനി മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. ഇനി അഥവാ മറന്നാലും, ഇടയ്ക്കിടെ തെളിഞ്ഞു വരാതിരിക്കില്ല..ചിലപ്പോൾ വലിയ കാര്യങ്ങളെക്കാൾ വളരെ ചെറിയ കാര്യങ്ങളാവും നമ്മെ ഉലച്ചു കളയുന്നത്..
എനിക്ക് നോവുന്നു..ഇപ്പോഴും..