Monday, 18 November 2013
‘പര പരാന്ന്’
“നേരം ‘പര പരാന്ന്’ വെളുത്തു..”
എന്തുവാ ഈ ‘പര പരാ’ ?!
അറിയാവുന്നവർക്ക് അറിവ് പങ്കുവെയ്ക്കാം..
സംഭവാമീ യുഗെ യുഗെ
സംഭവാമീ യുഗെ യുഗെ എന്നു പറഞ്ഞിട്ട്..
ഞാനിതാ, ഇവിടെയെയിപ്പോഴും കാത്തിരിക്കുന്നു..
‘സ്വാതന്ത്ര്യം!’
വൃത്തത്തിനകത്ത് അക്ഷരങ്ങളെ അടുക്കി വെച്ചതായിരുന്നു..
‘സ്വാതന്ത്ര്യം!’ എന്നുറക്കെ പറഞ്ഞവ ഇറങ്ങി പോയി..
ഇപ്പോൾ പലയിടത്തും ചെന്ന്,
കൂട്ടം കൂടി നിന്ന് കവിത പാടുന്നു എന്നു കേൾക്കുന്നു..
വികൃതികൾ!!
Saturday, 16 November 2013
പ്രാർത്ഥന
ഒരോ പ്രാർത്ഥനയും എവിടെയോ തട്ടി തിരിച്ചു വരുന്നുണ്ട്..
ദൈവം
രണ്ടു വിശ്വാസികൾക്ക് നടുവിൽ ദൈവം മരിച്ചു കിടക്കുന്നു..
Thursday, 14 November 2013
നേട്ടം
കുട്ടികൾ വലിയവരാകനും, വലിയവർ കുട്ടികളാവാനും കൊതിക്കുന്നു.. എന്താണതിന്റെ മനശ്ശാസ്ത്രം?.
നേടുമ്പോഴാണോ നഷ്ടപ്പെട്ടതിന്റെ വിലയറിയുന്നത്?..അപ്പോൾ എന്താണ് നേട്ടം?!
മത്സരാർത്ഥി
ഒരാൾ തോൽക്കുന്നത് സ്വയം തോൽവി സമ്മതിക്കുമ്പോൾ മാത്രമാണ്.
അതു വരെ അവൻ മത്സരാർത്ഥി തന്നെയാണ്. അവനു ജയിക്കാൻ അവസരങ്ങൾ ബാക്കി..
Older Posts
Home
Subscribe to:
Posts (Atom)